NEWS
തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം

സ്വാമി ശരണം

About Us
ക്ഷേത്ര ഐതീഹ്യം.

“കേരളത്തിലെ പുരാതനമായ ശാസ്താ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് തിരുവുള്ളക്കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രം .തൃശ്ശൂർ ജില്ലയിലെ ചേർപ്പിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യയ്ക്ക് പ്രാധാന്യം നൽകുന്ന ശാസ്താവാണ് മുഖ്യ പ്രതിഷ്ഠ. ശ്രീകോവിലിന് തെക്കു ഭാഗത്തായി സരസ്വതീ സങ്കൽപ്പവുമുണ്ട്. ജ്ഞാനസ്വരൂപനായ ഈ ഭഗവാനെ "വിദ്യാശാസ്താവ്" എന്നറിയപ്പെടുന്നു. കേരളത്തിൽ വിദ്യാരംഭത്തിന് വളരെ പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണിത്. ഇവിടെ വിദ്യാരംഭം നടത്തിയാൽ കുട്ടികൾക്ക് വിദ്യാഭ്യാസ ഉയർച്ചയും പാണ്ഡിത്യവും ഉണ്ടാകുമെന്നുള്ള വിശ്വാസമാണ് ഭക്തരെ ആകർഷിക്കുന്നത്. ക്ഷേത്രത്തിന്റെ ഭിത്തികളിലും ഭക്തർ "ഹരിശ്രീ"എഴുതി വിദ്യാരംഭം കുറിക്കാറുണ്ട്.”

തുടരാം...

കുട്ടികളിലെ പഠന വൈകല്യം മാറുവാനും ബുദ്ധി തെളിയുവാനും തിരുവുള്ളക്കാവ് ശാസ്താവിൻ്റെ അനുഗ്രഹം മാത്രം മതി

പൂജ സമയങ്ങൾ

 • രാവിലെ 5:00 ന്   :   നടതുറപ്പ്
 • 6:30-7:00 ന്   :   ഉഷപൂജ
 • 11:00 ന്   :   നട അടപ്പ്
 • വൈകിട്ട് 5:30 ന്  :   നടതുറപ്പ്
 • അസ്തമന സമയം   :   ദീപാരാധന
 • 7:30 -7:45ന്   :   അത്താഴപൂജ
 •  രാത്രി  7:30  ന്       :   നട തൃപ്പുക

പ്രധാന വഴിപാടുകൾ

സ്വാമി ശരണം.

നാവ് - നാരായം എടുത്തു വയ്ക്കൽ

കുട്ടികൾക്ക് സംസാരത്തിന് തടസ്സം നീങ്ങുന്നതിനും വാക്ചാതുരിക്കും വേണ്ടി

സാരസ്വതപുഷ്പാഞ്ജലി

ബുദ്ധിശക്തിക്കും വിദ്യക്കും വേണ്ടി

999
നെയ്യ് വിളക്ക്

മന:ശാന്തിക്കും ഐശ്വര്യത്തിനും ബുദ്ധി തെളിയുന്നതിനും നടത്തുന്നു

പ്രധാന നിവേദ്യങ്ങള്‍

സ്വാമി ശരണം

കദളിപ്പഴം

ബുദ്ധി വർദ്ധനവിന്

തിരുമധുരം

ഓർമ്മ ശക്തി വർദ്ധിക്കുന്നതിന്

പായസം

ഐശ്വര്യത്തിന്

അപ്പം

കാര്യസാദ്ധ്യത്തിന്

എള്ള് തിരി / നീരാഞ്‌ജനം

ശനിദോഷ നിവാരണം

പറ നിറക്കൽ

ഐശ്വര്യം, സമ്പത്ത്, ആരോഗ്യം, മുതലായ വക്ക്

നവരാത്രി മഹോത്സവം

സെപ്റ്റംബർ / ഒക്ടോബർ മാസങ്ങളിൽ നവരാത്രി മഹോത്സവം തിരുവുള്ളക്കാവ് പ്രദേശം മുഴുവൻ എഴുത്തിനിരുത്തുന്ന കുരുന്നുകളുടെ ഹരിശ്രീ: ശബ്ദം കൊണ്ട് മുഖരിതമാകുന്നു. കലാകാരികളും കലാകാരന്മാരും അവരുടെ അരങ്ങേറ്റവും , പ്രകടനങ്ങളും കൊണ്ട് ക്ഷേത്ര പരിസരം ആനന്ദപുളകിതമാകുന്നു. വാദ്യഘോഷങ്ങൾ . ഭക്തർക്ക് കർണ്ണാനന്ദകരമാക്കുന്നു. അക്ഷര പൊരുളായ ശ്രീധർമ്മ ശാസ്താവിനെ ദർശിച്ച് സായൂജ്യ മടയാൻ എത്തുന്ന ഭക്തരുടെ നീണ്ട നിര , ഈ പ്രദേശത്തെ ഉത്സവഛായയിൽ എത്തിക്കുന്നു.

ക്ഷേത്രാചാര വിവരങ്ങള്‍

 • എല്ലാ മാസവും ഉത്രം നാളിൽ തന്ത്രി പൂജയും ബ്രാഹ്മണർക്ക് നമസ്ക്കാരവും പ്രസാദ ഊട്ടും നടത്തിവരുന്നു
 • എല്ലാ മലയാള മാസം മുപ്പട്ട് ശനിയാഴ്ചയും (ആദ്യത്തെ ശനി) വേദജ്ഞരുടെ വേദസൂക്തജപം നടത്തുന്നുണ്ട്
 • ജനുവരി മാസത്തിൽ "ഗീതാജ്ഞാനയജ്ഞം " നടത്തിവരുന്നു
 • ഫെബ്രുവരി ആദ്യ ആഴ്ചയിൽ, വർഷാവസാനം പരീക്ഷയ്ക്കിരിക്കുന്നവർക്കും മറ്റു വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും വേണ്ടി വിദ്യാസരസ്വതി അർച്ചന നടത്തുന്നു
 • ഫെബ്രുവരി /മാർച്ചിൽ കുംഭ മാസത്തിലെ ഉത്രം നാളിൽ കൊടിയേറ്റം
 • മാർച്ച് /ഏപ്രിൽ ആദ്യവാരം വിശ്വപ്രസിദ്ധമായ പെരുവനം - ആറാട്ടുപുഴ പൂര മഹോത്സവത്തിൻ്റെ കൊടികുത്ത്
 • ഏപ്രിൽ മാസത്തിൽ വിഷുവിൻ നാളിൽ ഗംഭീരമായ " വിഷു പൂരം" നടത്തുന്നു
 • ആഗസ്റ്റ് മാസത്തിൽ ഇല്ലം നിറ
 • സെപ്റ്റംബർ / ഒക്ടോബർ മാസങ്ങളിൽ നവരാത്രി മഹോത്സവം
 • നവംബർ മുതൽ മണ്ഡല കാലം.മണ്ഡലകാലം മുഴുവൻ തന്ത്രിയുടെ നവകം മുതലായ പ്രത്യേക മണ്ഡല പൂജകൾ
 • ഡിസംബറിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടത്തുന്നു

ക്ഷേത്ര ഗാലറി

ക്ഷേത്രത്തിലെ പ്രധാന ഫോട്ടോകൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions

Functions

Temple Functions