ക്ഷേത്രത്തെക്കുറിച്ച്

ഒരു നിബിഡ വനത്തിനു നടുവിൽ ഹൃദയാവർജ്ജകമായ ഒരു ശ്രീകോവിൽ. പ്രാർത്ഥിക്കുന്നവരെ പ്രീതിപ്പെടുത്തുന്ന ഒരു ചൈതന്യം. ഇതാണ് തിരുവുള്ളക്കാവ് ക്ഷേത്രം. അതും നൂറ്റാണ്ടുകൾക്കു മുൻപ്. സാംസ്കാരിക നാശം സംഭവിക്കുമ്പോൾ ഗ്രാമരക്ഷക്കു വേണ്ടി നായകത്വം വഹിക്കുന്ന ദേവനാണ് ശ്രീധർശാസ്താവ്. ഗ്രാമം മുഴുവൻ തൻ്റെ വെളുത്ത കുതിരപ്പുറത്തു സഞ്ചരിച്ചു് ഗ്രാമ രക്ഷ ചെയ്യുന്ന ചൈതന്യമാണ് ശ്രീധർശാസ്താവ്. അർപ്പിതമായി വിശ്വസിക്കുമ്പോൾ ഭക്തജനങ്ങൾക്ക് തൻ്റെ ചൈതന്യം മുഴുവൻ നൽകി അനുഗ്രഹിക്കുന്നു. അശാന്തമായ മനസ്സുകൾക്ക് എന്നും ഒരു അത്താണിയാണീ പുണ്യസങ്കേതം.

ഇന്ന് തിരുവുള്ളക്കാവ് ക്ഷേത്രം ആത്മീയ കാര്യങ്ങളുടെ ഒരു സങ്കേതം തന്നെയാണ്. പതിനായിരങ്ങൾ തങ്ങളുടെ കുട്ടികളുടെ അറിവിൻ്റെ ആദ്യാക്ഷരം കുറയ്ക്കുന്നതിന് വേണ്ടി ഇവിടെ എത്തിച്ചേരുന്നു. ഒരു കുട്ടി ഈ ക്ഷേത്രത്തിൽ നിന്ന് ആദ്യാക്ഷരം കുറിച്ചാൽ തീർച്ചയായും അവൻ വിദ്വാനായി തീരുമെന്നാണ് ഭക്തന്മാർ വിശ്വസിക്കുന്നത്. വിജയദശമി ദിവസം വിദ്യാനൈപുണ്യം ഉണ്ടാവുന്നതിനു വേണ്ടി ഭക്തന്മാരുടെ നിലക്കാത്ത ഒഴുക്കാണ് അനുഭവപ്പെടുന്നത്.

തിരുവുള്ളക്കാവ് ക്ഷേത്രം അദ്ധ്വിതീയമായതാണ്. താന്ത്രികപരമായി ശ്രീധർമശാസ്താവ് ദുഷ്ടനിഗ്രഹവും ശിഷ്ടപരിപാലനവും ചെയ്യുന്ന തേജസ്വിയായ ദൈവീകശക്തിയാണ്. ഒരു വേട സ്വരൂപനായ അദ്ദേഹം സ്നേഹത്തിന്റെയും തേജസ്വിന്റെയും മൂർത്തിമദ്ഭാവമാണ്. എന്നാൽ തിരുവുള്ളക്കാവ് ശ്രീധര്മശാസ്താവ് തൻ്റെ കുട്ടികളുടെ ബുദ്ധിപരമായ പൂർണ്ണതക്കു വേണ്ടി അനുഗ്രഹിക്കുന്നു. അവർ ബുദ്ധിയും സമ്പത്തും ഉള്ളവരായിത്തീർന്ന് പിന്നീട് പരാമപുരുഷാർത്ഥമായ മോക്ഷത്തെ അറിഞ്ഞു എല്ലാം ത്യജിച്ചു പ്രാപിക്കുന്നവരായി തീരുന്നു.

വാസ്തവത്തിൽ തിരുവുള്ളക്കാവ് ഒരു " ജ്ഞാനനികേതനം " തന്നെയാണ്.