സ്വാമി ശരണം
About Us“കേരളത്തിലെ പുരാതനമായ ശാസ്താ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് തിരുവുള്ളക്കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രം .തൃശ്ശൂർ ജില്ലയിലെ ചേർപ്പിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദ്യയ്ക്ക് പ്രാധാന്യം നൽകുന്ന ശാസ്താവാണ് മുഖ്യ പ്രതിഷ്ഠ. ശ്രീകോവിലിന് തെക്കു ഭാഗത്തായി സരസ്വതീ സങ്കൽപ്പവുമുണ്ട്. ജ്ഞാനസ്വരൂപനായ ഈ ഭഗവാനെ "വിദ്യാശാസ്താവ്" എന്നറിയപ്പെടുന്നു. കേരളത്തിൽ വിദ്യാരംഭത്തിന് വളരെ പ്രസിദ്ധിയാർജിച്ച ക്ഷേത്രമാണിത്. ഇവിടെ വിദ്യാരംഭം നടത്തിയാൽ കുട്ടികൾക്ക് വിദ്യാഭ്യാസ ഉയർച്ചയും പാണ്ഡിത്യവും ഉണ്ടാകുമെന്നുള്ള വിശ്വാസമാണ് ഭക്തരെ ആകർഷിക്കുന്നത്. ക്ഷേത്രത്തിന്റെ ഭിത്തികളിലും ഭക്തർ "ഹരിശ്രീ"എഴുതി വിദ്യാരംഭം കുറിക്കാറുണ്ട്.”
തുടരാം...കുട്ടികളിലെ പഠന വൈകല്യം മാറുവാനും ബുദ്ധി തെളിയുവാനും തിരുവുള്ളക്കാവ് ശാസ്താവിൻ്റെ അനുഗ്രഹം മാത്രം മതി
സ്വാമി ശരണം.
കുട്ടികൾക്ക് സംസാരത്തിന് തടസ്സം നീങ്ങുന്നതിനും വാക്ചാതുരിക്കും വേണ്ടി
ബുദ്ധിശക്തിക്കും വിദ്യക്കും വേണ്ടി
മന:ശാന്തിക്കും ഐശ്വര്യത്തിനും ബുദ്ധി തെളിയുന്നതിനും നടത്തുന്നു
സ്വാമി ശരണം
ബുദ്ധി വർദ്ധനവിന്
ഓർമ്മ ശക്തി വർദ്ധിക്കുന്നതിന്
ഐശ്വര്യത്തിന്
കാര്യസാദ്ധ്യത്തിന്
ശനിദോഷ നിവാരണം
ഐശ്വര്യം, സമ്പത്ത്, ആരോഗ്യം, മുതലായ വക്ക്
സെപ്റ്റംബർ / ഒക്ടോബർ മാസങ്ങളിൽ നവരാത്രി മഹോത്സവം തിരുവുള്ളക്കാവ് പ്രദേശം മുഴുവൻ എഴുത്തിനിരുത്തുന്ന കുരുന്നുകളുടെ ഹരിശ്രീ: ശബ്ദം കൊണ്ട് മുഖരിതമാകുന്നു. കലാകാരികളും കലാകാരന്മാരും അവരുടെ അരങ്ങേറ്റവും , പ്രകടനങ്ങളും കൊണ്ട് ക്ഷേത്ര പരിസരം ആനന്ദപുളകിതമാകുന്നു. വാദ്യഘോഷങ്ങൾ . ഭക്തർക്ക് കർണ്ണാനന്ദകരമാക്കുന്നു. അക്ഷര പൊരുളായ ശ്രീധർമ്മ ശാസ്താവിനെ ദർശിച്ച് സായൂജ്യ മടയാൻ എത്തുന്ന ഭക്തരുടെ നീണ്ട നിര , ഈ പ്രദേശത്തെ ഉത്സവഛായയിൽ എത്തിക്കുന്നു.
ക്ഷേത്രത്തിലെ പ്രധാന ഫോട്ടോകൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.